Sunday, December 23, 2012

നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്


2012 ഡിസംബര്‍ 27 മുതല്‍ 30 വരെ തീയതികളില്‍ കോഴിക്കോട്‌ സലഫി നഗറില്‍ നടത്താനുദ്ദേശിക്കുന്ന എട്ടാമത് മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രമേയമാണ്
നവോത്ഥാനത്തിന്‍റെ ഒരു നൂറ്റാണ്ട്
ഒരു നൂറ്റണ്ടോളമായി മുജാഹിദ്‌ പ്രസ്ഥാനം ഈ കേരളകരയില്‍ സൃഷ്ടിച്ചെടുത്ത വിപ്ലവാത്മകവും ശാസ്ത്രീയവുമായ നവോത്ഥാന പ്രവര്‍ത്തനങ്ങളെ നമുക്ക് അടുത്തറിയണമെങ്കില്‍, ഈ പ്രസ്ഥനത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് നാന്ദി കുറിക്കുന്നതിനു മുന്‍പുണ്ടായിരുന്ന കേരളത്തിന്‍റെ ഇന്നലകളുടെ കരിപുരണ്ട ചുമരെഴുത്തുകളെ  നാം വായിക്കേണ്ടിയിരിക്കുന്നു.

മുജാഹിദ്‌ സംസ്ഥാന സമ്മേളനം 2007, ചങ്ങരംകുളം

ശിര്‍ക്ക് പരമായ അനാചാരങ്ങളിലേക്കും, വിശ്വാസത്തിനും, യുക്തിക്കും ദഹനകേടുണ്ടാക്കുന്ന മൌട്യ വിഭാവനങ്ങളിലേക്കും തള്ളിയിട്ടിരുന്ന യാഥാസ്ഥിക മത പൌരോഹിത്യതിന്റെ കൈകളില്‍ അമര്‍ന്ന മുസ്ലിം സമുദായത്തിനു, വിശുദ്ധ ഖുര്‍ആനും തിരുനബി സുന്നത്തുമാണ് പ്രമാണങ്ങളെന്നു പഠിപ്പിച്ചുകൊണ്ടായിരുന്നു നവോത്ഥാന സംരംഭങ്ങള്‍ക്ക് ഈ പ്രസ്ഥാനം തുടക്കം കുറിച്ചത്.

"ഖുര്‍ആന്‍ ഗ്ലാസ്സിലക്കാന്‍ ഉള്ളതോ?, ദലീലിനു(തെളിവിനു) പറ്റിയതോ അല്ലെന്ന" മുന്‍ഗാമികളുടെ പരിഹാസം നിറഞ്ഞ പ്രസ്ഥാവനകളെ തിരിത്തിച്ചു കൊണ്ട് ഖുര്‍ആനും സുന്നത്തുമാണ് അടിസ്ഥാന പ്രമാണങ്ങള്‍ എന്ന് മുഴുവന്‍ പൌരോഹിത്യ സംഘടനകളെയും കൊണ്ട് തിരുത്തി പറയിപ്പിക്കുന്നിടത്താണ് മുജാഹിദ്‌ പ്രസ്ഥാനം അതിന്റെ നവോത്ഥാനങ്ങളുടെ ശിലാഫലകം തീര്‍ത്തിട്ടുള്ളത്

അക്ഷരവിദ്യ ഹറാമാണെന്നും ആംഗലേയം നരകത്തിന്റെ ഭാഷയാണെന്നും മുസ്ലിംകള്‍ക്ക് അത് പാടില്ലാത്തതാണെന്നും ഉരുവിട്ട് പഠിപ്പിച്ചിരുന്നവരുടെ പിന്മുറക്കാര്‍ അത്തരം മത വിധികള്‍ സമൂഹത്തില്‍ സൃഷ്‌ടിച്ച നെഗറ്റിവ് രിസല്ട്ടുകളുടെ പേരില്‍ പില്‍കാലത്ത് കുമ്പസാരം പോലും നടത്തിയിട്ടുണ്ട്. "വിദ്യ വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണെന്ന് പഠിപ്പിച്ച ഒരു മഹാ പ്രവാചകന്‍റെ അനിയായികള്‍ക്കുണ്ടായ ഈ മഹാമണ്ടത്തരത്തെ

എന്ന ദിവ്യ വചനത്തിന്റെ ജ്യോതിര്‍ കിരണങ്ങള്‍ കൊണ്ട് തിരുത്തിച്ചത് ഈ മഹാപ്രസ്ഥാനമാണ്‌..

മുസ്ലിം വിദ്യാഭ്യാസത്തിന്‍റെ സ്ഫോടനാത്മകമായ ഈ പരിവര്‍ത്തനം നമുക്ക് അനുഭവിച്ചറിയണമെങ്കില്‍ ഈ പ്രസ്ഥാനത്തിന്‍റെ വിദ്യാര്‍ഥി ഘടകം ഒന്നര പതിറ്റാണ്ടുകളായി സംഘടിപിച്ചു വരുന്ന പ്രൊഫ്‌കോണ്‍ എന്ന മഹത്തായ സംരംഭത്തെക്കുറിച്ച് നാം അറിയേണ്ടി ഇരിക്കുന്നു

അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കരിപുരണ്ട മനുഷ്യ രൂപങ്ങളായി കാലം കഴിക്കേണ്ടവാളാണ് മുസ്ലിം സ്ത്രീ എന്ന മിഥ്യ സങ്കല്‍പമാണ് പൌരോഹിത്യം സ്ത്രീക്ക്‌ നല്കിയിര്‍ന്ന പരമാവധി പദവി. സ്ത്രീ അക്ഷരം അഭ്യസിച്ചാല്‍ തങ്ങളുടെ ആമാശയം കലിയാകുമെന്ന പൌരോഹിത്യം ഭയപെട്ടിരുന്ന കാലമായിരുന്നു അത്. അത് കൊണ്ടവര്‍ സ്ത്രീകള്‍ അക്ഷരംഭ്യസിക്കുന്നത് ഹറാമാണെന്ന വ്യാജ മതവിധിയുടെ തിരശീലയ്ക്കു പിന്നില്‍ സ്ത്രീകളെ തളച്ചിടുകയായിരുന്നു.

എന്നാല്‍ ധീരോത്തവും യുക്തിസവുമായമാര്‍ഗത്തിലൂടെ മുസ്ലിം സ്ത്രീക്കും ഇസ്ലാം അനുവദിക്കുന്ന പരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള സ്വത്വ മുണ്ടെന്ന തിരിച്ചറിവ് നല്‍കി അവരെയും സമൂഹത്തിന്‍റെ ഭാഗമായി വാര്‍ത്തെടുത്തതു ഈ പ്രസ്ഥാനമാണ്‌.

ആരാധനാലയങ്ങളുടെ കൊട്ടിയടക്കപെട്ട പടിവാതിലിനു മുന്‍പില്‍ നെഞ്ചിന്‍ കൂടിനുള്ളിലെ നേരിപ്പോടിലെ നെടുനിശ്വസങ്ങളും ആയി നിസ്സഹയായി നോക്കി നില്ക്കാന്‍ വിധിക്കപെട്ട പെണ്ണിന് മുന്‍പില്‍ ദേവാലയ കവാടങ്ങള്‍ മലര്‍ക്കെ തുറന്നു കൊടുത്തതും, ആ ശാന്തി ഗേഹത്തില്‍  
ഇരുന്നുകൊണ്ട് തങ്ങളുടെ നെഞ്ചകത്തെ ആന്തോളനങ്ങളും, നെടുവീര്‍പുകളും, പരിവേദനങ്ങളും, ജഗനിയന്താവായ സൃഷ്ടാവിന് മുന്‍പില്‍ സമര്‍പിക്കാനും അവസരമൊരുക്കിയ മുജാഹിദ്‌ പ്രസ്ഥാനത്തിന്‍റെ യശസ്സിനും ത്രാണിക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ത്രാണിയുള്ള ലക്ഷകണക്കിനു മഹിളാരത്നങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ പ്രസ്ഥാനത്തിനു സാധിച്ചിട്ടുണ്ട്.

സ്ത്രീധനം എന്ന നീരാളിയുടെ കരാള ഹസ്തങ്ങളില്‍ അമര്‍ന്നു ജീവല്‍പ്രാണനുവേണ്ടി കേഴുന്ന മ്മുസ്ലിം വനിതാ കേരളത്തിനു നേരിയ തോതിലെങ്കിലും ആശ്വസത്തിന്റെ തെളിനീരുറവയുമായി ഈ പ്രസ്ഥാനം നാട് നീളെ സംഘടിപ്പിച്ച ലാളിത്യം കൊണ്ട വൈപുല്യവും, മനോഹരവുമായ ബിസ്മി കല്യാണങ്ങളെ അനുകരിക്കാന്‍ ഇന്ന് ഏതാണ്ട് എല്ലാ സംഘടനകളും മത്സരിക്കുന്ന കാഴ്ചയാണ് നാം എവിടെയും കാണുന്നത്.

വി; ഖുര്‍ആനിലെ മഹറിന്റെ പരാമര്‍ശ്ശിത സൂക്തങ്ങള്‍ സ്ത്രീധനത്തിന് തെളിവായി ഉദ്ദരിച്ച പണ്ഡിതരുടെ സംഘടനകള്‍ പുറത്തിറകുന്ന മാഗസിനുകള്‍ പോലും സ്ത്രീധനം അനിസ്ലാമികമാണെന്ന് പ്രഖ്യാപിക്കുന്ന വിതാനത്തിലെക്കെത്തിക്കാന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധിയും, പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവും, മൌലാന അബ്ദുല്‍കലാം ആസാദും, ഖാന്‍ അബ്ദുല്ജാഫര്‍ ഖാനും, സക്കീര്‍ഹുസൈനും, മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍ സാഹിബുമെല്ലാം നേതൃതം നല്‍കിയ ഇന്ത്യന്‍ സ്വാത്രന്ത്ര്യ സമരത്തിന്റെ രണഭൂമിയിലേക്ക് മറ്റെല്ലാം മറന്നു കുതിച്ചു ചാടിയ മാപ്പിള മക്കളുടെ പൊന്നോമനകള്‍ നിരാലംബരും, നിസ്സഹായരുമായി പകച്ചു നിന്നപ്പോള്‍ അവര്‍ക്ക് ഒരു ആശ്രയമായി പിറവിയെടുത്ത യതീംഖാനകളെ നോക്കി കൊഞ്ഞനംകുത്തികൊണ്ട്  يتيم حانه  (യാത്തീമിനെ വഞ്ചിച്ഛവാന്‍)എന്നാക്രോശിച്ച പൌരോഹിത്യത്തിനു മുന്‍പില്‍ ദേശാഭിമാനികളയ തങ്ങളുടെ പിതാക്കളുടെ പാത പിന്‍പറ്റി പിറന്ന നാടിനോട് കൂറുള്ള ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ജാഗ്രത പാലിച്ച ഒരേയൊരു പ്രസ്ഥാനം-അത് മുജാഹിദ്‌ പ്രസ്ഥാനം മാത്രമാണ്.

ഭാരത നാടിന്‍റെ സ്വതിന്ത്രം മുതല്‍, ഈ നാട്ടിലെ പൌരാധികാരത്തിന്റെ ഉന്നത ശ്രേണിയായ തെരഞ്ഞെടുപ്പില്‍ പങ്കാളിയാകലും, രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസിലും, സിവില്‍ സര്‍വീസിലും പ്രവേശിക്കല്‍ വരെ ഏറ്റവും വലിയ ഹീനകൃത്യവും ശിര്‍ക്കും കുഫറുമായി പരിചയപെടുത്തിയ രാജ്സിംഹാസനത്തിന്റെ തണല്‍ സ്വപ്നം കണ്ടു നടന്നിരുന്ന ചില ദിവാസ്വപ്നികളായ ചില പണ്ഡിതന്‍മാര്‍ കൊളുത്തിവിട്ട മത തീവ്ര ചിന്തകള്‍ സൃഷ്ടിച്ച വര്‍ഗീയ വിഷ ബീജങ്ങള്‍ രാജ്യം മുഴുവന്‍ കത്തി പടരാതിരിക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയും, ബഹിസ്വര സമൂഹത്തില്‍ മുസ്ലിംകള്‍ ജീവിക്കേണ്ട മാതൃകകള്‍ മഹനീയ പ്രവാചകന്മാരുടെ ജീവ ചരിത്രത്തില്‍ നിന്നും സ്വാംശീകരിച്ച് സമൂഹത്തിനു പകര്‍ന്നു നല്‍കുകയും, പര മത സമൂഹത്തില്‍ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം പ്രായോഗിക വല്കരിച്ചു ജീവിച്ചു കാണിക്കുകയും ചെയ്യാന്‍ എണ്ണം പറഞ്ഞ പ്രസ്ഥാനം  അത്  മുജാഹിദ്‌ പ്രസ്ഥാനം മാത്രമാണ്.

ഇങ്ങനെ ഒരു മുസ്ലിമിന്റെ വിശ്വാസ-കര്‍മ മണ്ഡലങ്ങള്‍ തൊട്ടു അവന്റെ വൈയ്യക്തികവും, കൌഡബികവും, സാമൂഹികവും, സാംസ്കാരികവും എല്ലാമായ നിഖില മേഖലകളിലും വിശുദ്ധ ഖുര്‍ആനിന്റെയും തിരു നബി (സ്വ)യുടെ ചര്യയുടെയും രജത രേഖ തുറന്നു കാട്ടിയ പ്രസ്ഥാനം മുജാഹിദ്‌ പ്രസ്ഥാനം.

ത്യഗോജ്ജ്വലാമയ ഈ കര്‍മ്മ വീഥിയില്‍ നിസ്വാര്‍ത്ഥ സേവനമനുഷ്ട്ടിച്ച ത്യാഗീ വര്യന്മാര്‍ നിരവധിയാണ്. അവര്‍ നമ്മുക്കോതി തന്നു
" നന്മയിലേക്ക് ക്ഷണിക്കുകയുംസദാചാരം കല്‍പിക്കുകയും, ദുരച്ചരത്തില്‍ നിന്ന് വിലക്കുകയും, ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍." '' (ആലുഇമ്രാന്‍ 104)

മുസ്ലിം നവോത്ഥാനത്തിന്‍റെ കര്‍ത്യസ്ഥാനത്തു നിന്ന് മുജാഹിദ്‌ പ്രസ്ഥാനത്തെ നിഷ്കാസനം ചെയ്യാനും, നവോത്ഥാനത്തിന്‍റെ അവകാശികള്‍ തങ്ങളാണെന്ന് വരുത്തി തീര്‍ക്കാനും എല്ലാവിധ നന്മകള്‍ക്കും എതിര് നില്‍ക്കുകയും, പുരോഗതിയില്‍ നിന്നും സമൂഹത്തെ തടഞ്ഞു നിറുത്തുകയും ചെയ്തവരുടെ പിന്മുറക്കാര്‍ പലരും കുസ്തിതമായ ആസൂത്രണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ഇന്നിന്റെ കാലഘട്ടത്തില്‍ ഈ വിഷയത്തിനു വലിയ പ്രാധാന്യമാണ് നാം കല്‍പിക്കുന്നത്.